25.9.15

കെ.എസ്.ഇ.ബി സിവില്‍ വിഭാഗം സാങ്കേതികമായി ശക്തം

കേരള സര്‍ക്കാര്‍ ഉത്തരവ് G.O.(P) No.339/2015/Fin. Dated, Thiruvananthapuram, 07.08.2015 പ്രകാരം കെ.എസ്.ഇ.ബി ക്ക് പൊതുമരാമത്ത് പണികള്‍ ഏറ്റെടുക്കാന്‍ accreditation ലഭിച്ചു. വൈദ്യുതി പദ്ധതികള്‍ "പോലെയുള്ള" പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ആണ് അനുവാദം ലഭിച്ചത്.

കെ.എസ്.ഇ.ബി സിവില്‍ വിഭാഗം പലവിധ സിവില്‍ പ്രവര്‍ത്തികള്‍ ചെയ്യിച്ചു പ്രവീണ്യവും പരിചയവും ഉള്ളവരാണ്.മൊത്തം ആയിരത്തോളം പേരുള്ള വിഭാഗമാണ് അത്. ഏതു തരം സിവിൽ പ്രവർത്തികൾ ഏറ്റെടുത്ത് നടത്താനും കഴിവുള്ള ഒരു വിഭാഗമാണ് ഇത്. കേവലം വൈദ്യുതി പദ്ധതികൾ 'പോലെ' ഉള്ളവ മാത്രമേ ചെയ്യാൻ ഇതിനു കഴിവുള്ളൂ എന്ന ഒരു സമീപനം ശരിയായ ഒരു വിലയിരുത്തൽ അല്ല.

സിവിൽ വിഭാഗത്തിൽ നിന്നും സിവിൽ പ്രവർത്തികൾ മാറ്റുവാൻ ചിലർ ശ്രമിക്കുന്നതായി തോന്നുന്നു. അതിൽ വ്യക്തിപരമായ താല്പര്യങ്ങൾ ഉള്ളവരുടെ സ്വാധീനം ആണ് കാണുന്നത്. സിവിൽ വിഭാഗത്തിന്റെ മാനവവിഭവശേഷി ഉപയോഗിക്കുവാൻ ശാസ്ത്രീയമായി പഠനവും സംവിധാനവും ഉണ്ടാവേണ്ടതുണ്ട്.യോഗ്യതകളും കഴിവും ഉള്ളവരെ 'മൂലക്കിരുത്തുന്ന' പ്രവണത കാണുകയാണെങ്കിൽ തിരുത്തുകയാണ് വേണ്ടത്. കഴിവും പ്രവർത്തികൾ ചെയ്യാൻ താല്പര്യവും ഉള്ള എഞ്ചിനീയർമാരെ കണ്ടെത്തുകയും അവരുമായി ചർച്ച ചെയ്തു ബോർഡിനും നാടിനും ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുകയാണ് വേണ്ടത്.

ബോർഡിലെ സിവിൽ എഞ്ചിനീയർമാരിൽ സബ് എഞ്ചിനീയർമാര് ഉൾപ്പടെയുള്ളവർ പലരും ബി.ടെക്കും എം.ടെക്കും എം.ബി.എ തുടങ്ങിയ യോഗ്യതകൾ ഉള്ളവരുമാണ്‌. കാട്ടിലും മലയിലും ഉള്ള പ്രോജക്ടുകളിൽ അനേക വർഷങ്ങൾ ബോർഡിന്റെ പദ്ധതികൾ നടത്തിപ്പിനായി അധ്വനിച്ചവർ ധാരാളം പേരുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ ഇക്കൂട്ടരെ കൂടി consult ചെയ്യുകയാണെങ്കിൽ എത്രയോ മെച്ചപ്പെട്ട സേവനം സിവിൽ വിഭാഗത്തിൽ നിന്നും സ്ഥാപനത്തിനും നാടിനും ലഭിക്കുമായിരുന്നു.


പ്രസ്തുത ഉത്തരവിൽ കോണ്ടം നിർമാണ കമ്പനിയായ HLL Lifecare നു പോലും കെ.എസ്.ഇ.ബി യേക്കാൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തികൾ എടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.



23.9.15

ട്രാന്‍സ്മിഷനില്‍ കൂടുതല്‍ സിവില്‍ സബ് ഡിവിഷനുകള്‍ ആവശ്യമാണ്

കഴിഞ്ഞ ദശാബ്ദത്തില്‍ കെ.എസ്.ഇ.ബി യുടെ ട്രാന്‍സ്മിഷന്‍ വിങ്ങില്‍ നിര്‍മാണ പ്രവര്‍ത്തികളില്‍ വന്‍വികസനമാണ് ഉണ്ടായിട്ടുള്ളത്. അനേകം പുതിയ സബ്സ്റ്റെഷനുകളും ലൈനുകളും സ്ഥാപിക്കപ്പെട്ടു. ഈ നിര്‍മാണ പ്രവര്‍ത്തികളുടെ എഴുപത് ശതമാനവും സിവില്‍ പ്രവര്‍ത്തികള്‍ ആണ്. അനേകം ഇലക്ട്രിക്കല്‍ ഡിവിഷനുകളും സബ് ഡിവിഷനുകളും പുതുതായി സൃഷ്ടിക്കപ്പെട്ടെങ്കിലും പുതുതായി ഉണ്ടാക്കിയെങ്കിലും സിവില്‍ സബ് ഡിവിഷനുകള്‍ ഉണ്ടായിട്ടില്ല.

ഒരു സബ്സ്റ്റെഷന്‍ നിര്‍മാണത്തില്‍ ഭൂരിഭാഗം പ്രവര്‍ത്തികളും സിവില്‍ പ്രവര്‍ത്തികള്‍ ആണ്. ലൈന്‍ നിര്‍മാണവും അങ്ങിനെ തന്നെ. ഇവയുടെ നിര്‍മാണം കൂടുതലും ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ കൊണ്ടാണ് നടത്തുന്നത്. എന്നാല്‍ സിവില്‍ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രാവീണ്യമോ താല്പര്യമോ അവര്‍ക്കില്ല എങ്കിലും അവരുടെ മേല്‍ സിവില്‍ പ്രവര്‍ത്തികള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.

ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് ട്രാന്‍സ്മിഷന്‍ വിഭാഗത്തിന്‍റെ കൈവശം ഉള്ളത്. അവയില്‍ നിറയെ സിവില്‍ നിര്‍മാണങ്ങള്‍ ഉണ്ട്. കെട്ടിടങ്ങള്‍, മതിലുകള്‍, റോഡുകള്‍, quarters  കള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളുടെ പരിപാലനം ചെയ്യേണ്ടതുണ്ട്. ഇവയെല്ലാം സിവില്‍ എഞ്ചിനീയര്‍മാരെ ഏല്‍പ്പിക്കാതെ ഇലക്ട്രിക്കല്‍ സ്റ്റേഷന്‍ എ.ഇ മാരെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. സിവില്‍ sub engineer മാരെ കൊണ്ട് എസ്ടിമെറ്റ് ഉണ്ടാക്കിച്ചു അത് ടെണ്ടര്‍ ചെയ്തു നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പൊതു മേഖല നിര്‍മാണങ്ങള്‍ നടത്തുന്ന ചട്ടങ്ങള്‍ പ്രകാരം ഓരോരോ പൊതു നിര്‍മാണ പ്രവര്‍ത്തികളുടെ നടത്തിപ്പിനും അതാത് മേഖലയില്‍ യോഗ്യതകള്‍ ഉള്ളവര്‍ ആണ് ചെയ്യേണ്ടത്. മാത്രമല്ല, സിവില്‍ പ്രവര്‍ത്തികള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ കൊണ്ട് ചെയ്യിക്കുന്നത് അവരോടെ കാണിക്കുന്ന അനീതിയാണ്. അവരവരുടെ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ മാത്രമേ പ്രവര്‍ത്തികളില്‍ മികവു പുലര്‍ത്താന്‍ കഴിയൂ.

കെ.എസ.ഇ.ബി യുടെ കെട്ടിടങ്ങളും സിവില്‍ പ്രവര്‍ത്തികളും പലയിടങ്ങളിലും പരിപാലിക്കപ്പെടാതെ കിടക്കുവാന്‍ പ്രധാന കാരണം ഇതില്‍ ജോലി ചെയുന്ന സിവില്‍ എഞ്ചിനീയര്‍മാരെ ആവശ്യത്തിനു നിയോഗിക്കാതിരിക്കുന്നതാണ്. ഒരിടത്ത് പ്രവര്‍ത്തികളുടെ ബാഹുല്യം കാരണം എഞ്ചിനീയര്‍മാര്‍ കഷ്ടപ്പെടുമ്പോള്‍ തീരെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഇല്ലാതെ മറ്റിടങ്ങളില്‍ അവരെ ഇരുത്തിയിരിക്കുകയാണ്. മാത്രമല്ല, മേല്‍പ്പറഞ്ഞതു പോലെ സിവില്‍ പ്രവര്‍ത്തികള്‍ ചെയ്യിക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാര്‍ ആണെന്നിരിക്കെ അവരെ ഏല്‍പ്പിക്കാതെ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ഏല്‍പ്പിക്കുന്നത് മാനവവിഭവശേഷി പാഴാക്കുകയാണ്.

രണ്ടു ട്രാന്‍സ്മിഷന്‍ ഡിവിഷന് ഒരു സിവില്‍ സബ്ഡിവിഷന്‍ എന്ന അനുപാതത്തില്‍ എങ്കിലും ഉണ്ടാക്കപ്പെടെണ്ടത് ആവശ്യമാണ്.

ബോര്‍ഡിലെ മാനവവിഭവം ആധുനിക മാനെജ്മെന്റ് തത്വങ്ങള്‍ അധിഷ്ടിതമായി നടത്തുകയാണെങ്കില്‍ അത് സ്ഥാപനത്തിനും ജീവനക്കാര്‍ക്കും ഏറെ ഗുണകരം ആവുമെന്നതില്‍ സംശയമില്ല.