കേരള സര്‍ക്കാര്‍ ഉത്തരവ് G.O.(P) No.339/2015/Fin. Dated, Thiruvananthapuram, 07.08.2015 പ്രകാരം കെ.എസ്.ഇ.ബി ക്ക് പൊതുമരാമത്ത് പണികള്‍ ഏറ്റെടുക്കാന്‍ accreditation ലഭിച്ചു. വൈദ്യുതി പദ്ധതികള്‍ "പോലെയുള്ള" പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ആണ് അനുവാദം ലഭിച്ചത്.
കെ.എസ്.ഇ.ബി സിവില്‍ വിഭാഗം പലവിധ സിവില്‍ പ്രവര്‍ത്തികള്‍ ചെയ്യിച്ചു പ്രവീണ്യവും പരിചയവും ഉള്ളവരാണ്.മൊത്തം ആയിരത്തോളം പേരുള്ള വിഭാഗമാണ് അത്. ഏതു തരം സിവിൽ പ്രവർത്തികൾ ഏറ്റെടുത്ത് നടത്താനും കഴിവുള്ള ഒരു വിഭാഗമാണ് ഇത്. കേവലം വൈദ്യുതി പദ്ധതികൾ 'പോലെ' ഉള്ളവ മാത്രമേ ചെയ്യാൻ ഇതിനു കഴിവുള്ളൂ എന്ന ഒരു സമീപനം ശരിയായ ഒരു വിലയിരുത്തൽ അല്ല.
സിവിൽ വിഭാഗത്തിൽ നിന്നും സിവിൽ പ്രവർത്തികൾ മാറ്റുവാൻ ചിലർ ശ്രമിക്കുന്നതായി തോന്നുന്നു. അതിൽ വ്യക്തിപരമായ താല്പര്യങ്ങൾ ഉള്ളവരുടെ സ്വാധീനം ആണ് കാണുന്നത്. സിവിൽ വിഭാഗത്തിന്റെ മാനവവിഭവശേഷി ഉപയോഗിക്കുവാൻ ശാസ്ത്രീയമായി പഠനവും സംവിധാനവും ഉണ്ടാവേണ്ടതുണ്ട്.യോഗ്യതകളും കഴിവും ഉള്ളവരെ 'മൂലക്കിരുത്തുന്ന' പ്രവണത കാണുകയാണെങ്കിൽ തിരുത്തുകയാണ് വേണ്ടത്. കഴിവും പ്രവർത്തികൾ ചെയ്യാൻ താല്പര്യവും ഉള്ള എഞ്ചിനീയർമാരെ കണ്ടെത്തുകയും അവരുമായി ചർച്ച ചെയ്തു ബോർഡിനും നാടിനും ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുകയാണ് വേണ്ടത്.
ബോർഡിലെ സിവിൽ എഞ്ചിനീയർമാരിൽ സബ് എഞ്ചിനീയർമാര് ഉൾപ്പടെയുള്ളവർ പലരും ബി.ടെക്കും എം.ടെക്കും എം.ബി.എ തുടങ്ങിയ യോഗ്യതകൾ ഉള്ളവരുമാണ്. കാട്ടിലും മലയിലും ഉള്ള പ്രോജക്ടുകളിൽ അനേക വർഷങ്ങൾ ബോർഡിന്റെ പദ്ധതികൾ നടത്തിപ്പിനായി അധ്വനിച്ചവർ ധാരാളം പേരുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ ഇക്കൂട്ടരെ കൂടി consult ചെയ്യുകയാണെങ്കിൽ എത്രയോ മെച്ചപ്പെട്ട സേവനം സിവിൽ വിഭാഗത്തിൽ നിന്നും സ്ഥാപനത്തിനും നാടിനും ലഭിക്കുമായിരുന്നു.
പ്രസ്തുത ഉത്തരവിൽ കോണ്ടം നിർമാണ കമ്പനിയായ HLL Lifecare നു പോലും കെ.എസ്.ഇ.ബി യേക്കാൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തികൾ എടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

No comments:
Post a Comment