28.12.15

കേരളത്തിനാവശ്യം പൊതു കേരളാ എഞ്ചിനീയറിംഗ് സർവീസസ് (KES) പരീക്ഷ

പൊതു കേരളാ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ നടത്തി കേരള പൊതു മേഖലയിലേക്ക് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് കേരളത്തിന് ഹിതകരമായ ഒരു ആവശ്യമാണ്.

പൊതുമേഖലയിലെ പ്രവർത്തികൾ കാര്യക്ഷമം ആക്കുന്നതിനും നികുതി ദായകരുടെ പൈസ കൊണ്ട് നടത്തുന്ന പൊതുമേഖലക്ക് ഏറ്റവും കഴിവുറ്റ ഭരണം ലഭ്യമാക്കുന്നതിനും ഇത് ആവശ്യമാണ്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഉന്നത എഞ്ചിനീയറിംഗ് തസ്തികകൾ പൊതു ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസസ് (IES) പരീക്ഷയിലൂടെയാണ് നികത്തപ്പെടുന്നത്. അതെ മാതിരി കേരള എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷകൾ വാർഷികാടി സ്ഥാനത്തിൽ നടത്തുകയാണ് വേണ്ടത്.
   കൂടുതൽ ഇതിനെ കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


എന്താണ് ഇന്ന് പൊതുമേഖലയിലെ  എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നടത്തുന്ന നിയമന രീതിയിലെ  അപാകതകൾ ?
  • അനേക വർഷങ്ങൾ, ചിലപ്പോൾ ദശാബ്ദം തന്നെ കഴിയുമ്പോൾ ആണ് ഓരോ സ്ഥാപനങ്ങളിലേക്കും എഞ്ചിനീയറിംഗ്  ഉദ്യോഗസ്ഥ നിയമനം. ഇത് മൂലം എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ യുവ എഞ്ചിനീയർമാർക്ക് അനേക വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു തൊഴിൽ ലഭിക്കുവാൻ.
  • ഇന്നത്തെ നിയമന രീതി മൂലം ഓരോ സ്ഥാപനത്തിലും കാര്യക്ഷമത നശിപ്പിക്കുന്ന തരത്തിൽ മാനവവിഭവ ശേഷി  വിന്യസിക്കപ്പെടുന്നു. എങ്ങിനെ എന്നാൽ ..
    • ഒരേ പി.എസ്.സി. ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ വളരെ വലുപ്പ ചെറുപ്പമുള്ള തസ്തികകളിൽ ജോലി ചെയ്യേണ്ടി വരുന്നു. ഒരേ റാങ്ക് ലിസ്റ്റിൽ മുന്നിൽ വരുന്ന ആൾ ചീഫ് എഞ്ചിനീയർ  ആയും കുറച്ചു പിറകിൽ ഉള്ളവർ അസിസ്റ്റന്റ് എഞ്ചിനീയർ  ആയും ജോലി ചെയ്യേണ്ടി വരുന്നു. 
    • പലപ്പോഴും കഴിവും കൂടുതൽ യോഗ്യതയും ഉള്ളവർ അത്ര തന്നെ ഇല്ലാത്തവരുടെ  കീഴെ ജോലി ചെയ്യേണ്ടി വരുന്നു. ലിസ്റ്റിൽ ഉള്ളവരിൽ ഏറ്റവും സമർഥർക്ക്  ഉന്നത സ്ഥാനത്ത് എത്താൻ സാധിക്കാതെ വരുന്നത് സ്ഥാപനത്തിന്റെ ഏറ്റവും നല്ല പ്രവര്ത്തനത്തിന് ചേർന്നതല്ല .
    • പി.എസ് . സി  ലിസ്റ്റിൽ നിന്നും അവസാനം നിയമിക്കപ്പെട്ടവർക്ക് പ്രമോഷൻ ലഭിക്കാൻ കഴിയാതെ നിയമിക്കപ്പെട്ട തസ്തികയിൽ തന്നെ മുഴുവൻ സർവീസ് കാലയളവും ചിലവഴിച്ചു റിട്ടയർ ചെയ്യേണ്ടി വരുന്നു. പ്രമോഷൻ ലഭിക്കാൻ സാധിക്കാതെ ഒരേ തസ്തികയിൽ ജോലി ചെയ്യേണ്ടി വരുന്നത് മൂലവും തങ്ങളുടെ അതെ ബാച്ചിലെ സഹപ്രവർത്തകർ തങ്ങളുടെ മേലുദ്യോഗസ്ഥർ ആയി വരുന്നത് മൂലവും അവർക്ക് നിരാശ ഉണ്ടാവുകയും അത് അവരുടെ കാര്യശേഷിയെ ബാധിക്കുകയും ചെയ്യുന്നു.
    • ഒരേ ബാച്ചിലെ ഉദ്യോഗസ്ഥർ  കീഴുദ്യോഗസ്ഥർ  ആയി വരുന്നത്  മേലുദ്യോഗസ്ഥർക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
    • ഓരോ ബാച്ചും ഒരുമിച്ചു റിട്ടയർ ചെയ്യുന്നത് മൂലം അവർ ആര്ജിച്ച അനുഭവപരിചയം കീഴുദ്യോഗസ്ഥർക്ക് പകർന്നു കൊടുക്കുവാൻ കഴിയാതെ പോവുന്നത് സ്ഥാപനത്തിന്റെ കാര്യക്ഷമതക്ക് കോട്ടം ഉണ്ടാക്കുന്നു 
  • ഒരേ ബാച്ചിൽ ഉള്ളവർ എല്ലാ തസ്തികകളിലും ഇരിക്കുന്നത് സ്ഥാപനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. അനേക വർഷങ്ങൾ സർവീസ് ഉള്ളവർ താഴെയുള്ള തസ്തികകളിൽ ഇരിക്കുമ്പോൾ അവർക്ക് ഉന്നത സ്ഥാനങ്ങളിൽ കൊടുക്കുന്ന ഗ്രേഡ് ശമ്പളമാണ് ലഭിക്കുന്നത്. താഴെയുള്ള തസ്തികകളിൽ പുതുതായി നിയമിതർ ഇരിക്കുമ്പോൾ അത്ര ശമ്പളം കൊടുക്കേണ്ടി വരുന്നില്ല. 
  • ഒരേ തസ്തികയിലേക്ക് രണ്ടു ബാച്ചുകൾ പബ്ലിക് സർവീസ് കമ്മീഷനിലൂടെ  നിയമിക്കപ്പെടുന്നത്  വർഷങ്ങളും ദശാബ്ദങ്ങളുംഇടവിട്ട്‌ ആകുമ്പോൾ ഇതിനിടയിൽ പി.എസ് .സി  പ്രധാന പരീക്ഷ മുഖേനയല്ലാതെ നിയമിക്കപ്പെടുന്നവർ സർവീസിൽ കയറുന്നു. ആശ്രിത നിയമനം, സ്പോര്ട്സ്  കോട്ട നിയമനം, സ്പെഷ്യൽ റിക്രൂട്ട് മെന്റ് നിയമനം എന്നിവ ഈ കാലയളവിൽ നടക്കപ്പെടുന്നു. സർവീസിൽ ഇരിക്കുന്ന ഒരു പി.എസ്. സി. ബാച്ചിൽ പെട്ടവർ ഏകദേശം അടുത്തടുത്ത വർഷങ്ങളിൽ വിരമിച്ചു കഴിയുമ്പോൾ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർ പൊടുന്നനെ ഉന്നത സ്ഥാനങ്ങളിൽ എത്തപ്പെടുന്നു. അനേകം വർഷങ്ങൾ ആ സ്ഥാനത്ത് അവർ ഇരിക്കുന്നു. വളരെ ചെറിയ പ്രായത്തിൽ സർവീസിൽ കയറാൻ  സാധിക്കുന്ന ആശ്രിത നിയമനക്കാർക്കും മറ്റും ഉന്നത സ്ഥാനത്ത് ഒരുപാട് വർഷങ്ങൾ ഇരിക്കുവാൻ ഭാഗ്യം ഉണ്ടാവുന്നു. പി.എസ്.സി പരീക്ഷയിൽ മെറിറ്റ്‌ അടിസ്ഥാനത്തിൽ നിയമിതരായ ഉദ്യോഗാർഥികൾക്ക്  ഇതുമൂലം പൊതുമേഖല സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്ത് എത്താൻ ഒരിക്കലും സാധിക്കാതെ വരുന്നു. എന്നാൽ  പൊതുമേഖലയെ  നിലനിര്ത്തുന്ന നികുതി ദായകരും പൊതുജനവും ഒരുപോലെ  ആഗ്രഹിക്കന്നത് ഏറ്റവും ബെസ്റ്റ് ടാലന്റ് ഉള്ളവർ ഉന്നത സ്ഥാനത്ത്  വരണമെന്നും സ്ഥാപനത്തിനെ ജനോപകാരപ്രദമായി ഏറ്റവും കാര്യക്ഷമം ആയി  നയിക്കണം എന്നുമാണ്. 
ഇന്നത്തെ കുത്തഴിഞ്ഞ നിയമനരീതി അവസാനിപ്പിക്കേണ്ടതും നിയമന കാര്യത്തിൽ ശാസ്ത്രീയമായി സമീപിച്ചു ജനങ്ങൾക്കു ഏറ്റവും മികച്ച പൊതുമേഖലയെ നൽകുവാൻ  പൊതു കേരള എഞ്ചിനീയറിംഗ് സർവീസസ്  (KES) പരീക്ഷ വാർഷിക അടിസ്ഥാനത്തിൽ നടത്തി  കേരളത്തിലെ പൊതുമേഖലയെ രക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.

KES പരീക്ഷ നടപ്പാക്കിയാൽ ഉണ്ടാവുന്ന ഗുണങ്ങൾ :

    • എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും പൊതുവായി ഉദ്യോഗാർഥികൾ  തിരഞ്ഞെടുത്ത് നിയമിക്കപ്പെടുന്നു. 
    • എല്ലാ വർഷവും പരീക്ഷ നടക്കുന്നതിനാൽ ഓരോ വർഷവും എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന ഉദ്യോഗാർഥികൾക്ക് എത്രയും പെട്ടന്ന് സർക്കാർ / പൊതു മേഖലാ സർവീസിൽ ജോലി ലഭിക്കാൻ സാധിക്കുന്നു. അത് മൂലം ഏറ്റവും മിടുക്കുള്ളവർ മറ്റു തൊഴിലുകൾ തേടി പോയി അവരുടെ സേവനം സംസ്ഥാനത്തിന് നഷ്ടമാവുന്നത് തടയാൻ സാധിക്കുന്നു.
    • ഓരോ വർഷവും ഓരോ ബാച്ചുകൾ വിരമിക്കുമ്പോൾ തൊട്ടു താഴെയുള്ളവർക്ക് പ്രമോഷൻ ലഭിക്കുന്നു. ഇത് സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു 
    • മെറിറ്റ്‌ അടിസ്ഥാനത്തിൽ പി.എസ്.സി വഴി നിയമിതർ ആവുന്നവർക്ക് ഉന്നതസ്ഥാനത്ത് എത്തുവാൻ കുറെ കൂടി സാധ്യത ഉണ്ടാവുന്നു. ഇന്നവർക്ക് അവിടെ എത്തുവാൻ പ്രയാസമാണ്. 
    • സർക്കാരിന്റെ ഭരണചിലവ് കുറയുന്നു. ഗ്രേഡ് ലഭിച്ചവർ താഴെയുള്ള തസ്തികകളിൽ ഇരിക്കേണ്ടി വരാത്തതാണ് കാരണം.
    • പ്രമോഷനും ആയി ബന്ധപ്പെട്ട കോടതി കേസുകൾ വളരെയധികം ഒഴിവാകുന്നു.
  • ആശ്രിത നിയമനങ്ങൾ, സ്പോർട്സ് കോട്ട, സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നിവർ ഓരോരോ വർഷവും നിയമിക്കപ്പെന്നവരുടെ കൂടെ ആവുന്നതിനാൽ ഇന്നുള്ളത് പോലെ അവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മുൻകൈ ലഭിക്കുന്നതും അനർഹമായ പ്രമോഷനുകളും ഒഴിവാക്കാം.

എത്രയും വേഗം KES പരീക്ഷ നടത്തുവാൻ തീരുമാനമെടുക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാണ്

കേരളത്തിൽ എഞ്ചിനീയർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു:

Kerala State Electricity Board
Kerala Water Authority
Kerala Irrigation Department
Kerala Public Works Department
Kerala State Housing Board
Local Self Government bodies
Universities
Kerala State Construction Corporation
Kerala State Industrial Development Corporation
Kerala Tourism Development Corporation
Travancore Cochin chemical Ltd
Kerala State Road Transport Corporation
Kerala State Electronics Development Corporation Ltd

മേൽപ്പറഞ്ഞവ   കൂടാതെ മറ്റനേകം പൊതുമേഖലാ  സ്ഥാപനങ്ങളും എഞ്ചിനീയർമാരെ നിയമിക്കുന്നുണ്ട് . ഇവിടെ ക്ലിക്ക് ചെയ്യുക 

സർക്കാർ വെബ്സൈറ്റിലും പൊതുമേഖല സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ കാണുക 








1 comment:

Sreekumar B said...

പൊതുമേഖലാ സ്ഥാപനങ്ങൾ ഉത്തമ നിലവാരത്തിൽ പ്രവർത്തിക്കണമെങ്കിൽ അതിൽ ജോലി ചെയ്യുന്നവരും അതിലെ മാനവവിഭവശേഷി സംവിധാനവും മികവുറ്റതാവണം.
മാതൃഭൂമി പത്രത്തിൽ (17 nov 2016 ) KSRTC ബസ് ഡിപ്പോയുടെ ന്യൂനതകൾ ചൂണ്ടിക്കാട്ടി ശ്രീ.പ്രദീപ് കുമാർ MLA എഴുതിയ കാര്യങ്ങൾ നോക്കുക. ഇങ്ങനെ സംഭവിക്കാൻ കാരണം അതിന്റെ നിർമാണം നടത്തിയ ഉദ്യോഗസ്ഥരുടെ കുറ്റം തന്നെയാണ്. ശരിയായ HRM പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം

http://digitalpaper.mathrubhumi.com/1004684/Mathrubhumi/17-Nov-2016#page/24